ദേശിയ ദിനം; ഫോമും വാട്ടർ ബലൂണും വിൽപ്പന നടത്തിയ വഴിയോര കച്ചവടക്കാർ അറസ്റ്റിൽ

  • 26/02/2022

കുവൈത്ത് സിറ്റി: ഫോം ക്യാനുകളും വാട്ടർ ബലൂണുകളും വിൽപ്പന നടത്തിയ വഴിയോര കച്ചവടക്കാർ അറസ്റ്റിൽ. ക്യാപിറ്റൽ, ഹവല്ലി  ഗവർണറേറ്റുകളിലെ പരിശോധന സംഘങ്ങളാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് മുനസിപ്പാലിറ്റി വൃത്തങ്ങൾ പറഞ്ഞു.

നിയമം ലംഘിച്ച് ഫോം ക്യാനുകൾ, വെള്ളം നിറച്ച ബലൂണുകൾ, വാട്ടർ സ്പ്രേയറുകൾ, പിസ്റ്റലുകളും വിൽപ്പന നടത്തിയതിനാണ് അറസ്റ്റ്. ദേശീയ ആഘോഷ വേളയിൽ തെരുവിൽ വിൽക്കുന്ന  വസ്തുക്കൾ ഉടൻ കണ്ടുകെട്ടുകയും നശിപ്പിക്കുന്നതിനായി ഗവർണറേറ്റ് കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News