റഷ്യ- യുക്രൈൻ പ്രതിസന്ധി; അറബ് ലോകത്ത് ഗോതമ്പ് ക്ഷാമം

  • 27/02/2022

കുവൈത്ത് സിറ്റി:  റഷ്യയും യുക്രൈനും തമ്മിലുള്ള പ്രതിസന്ധി രൂക്ഷമായതോടെ കടുത്ത ഗോതമ്പ് ക്ഷാമം നേരിട്ട് അറബ് ലോകം. ഈജിപ്ത്, ലെബനൻ, യെമൻ തുടങ്ങി എല്ലാ അറബ് രാജ്യങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്. റഷ്യയും യുക്രൈനുമാണ് അറബ് ലോകത്തേക്ക് ഏറ്റവും കൂടുതൽ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത്.

ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിയെ അറബ് രാജ്യങ്ങൾ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. ഗോതമ്പ് വിതരണത്തെ യുദ്ധം തടസ്സപ്പെടുത്തുകയാണെങ്കിൽ, പ്രതിസന്ധി പല രാജ്യങ്ങളിലും പുതിയ പ്രശ്നങ്ങൾക്കും അസ്ഥിരതയ്ക്കും കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News