ദേശീയ ദിനാഘോഷം; പുതിയ വാക്സിനേഷൻ സമയക്രമം പുറത്ത് വിട്ട് കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 27/02/2022


കുവൈത്ത് സിറ്റി: ദേശീയ അവധി ദിവസങ്ങളിൽ കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം വ്യക്തമാക്കി ആരോ​ഗ്യ മന്ത്രാലയം. ഇന്ന് മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാകും എക്സിബിഷൻ ​ഗ്രൗണ്ടിലെ കുവൈത്ത് വാക്സിനേഷൻ സെന്റർ പ്രവർത്തിക്കുക.

40 വയസ് പിന്നിട്ട് പൗരന്മാർക്കും താമസക്കാർക്കും മുൻകൂട്ടി അപ്പോയിൻമെന്റ് എടുക്കാതെ വാക്സിൻ സ്വീകരിക്കാൻ എത്താവുന്നതാണ്. മുസൈദ് ഹമദ് അൽ സലാഹ്, സാൽവ സ്പെഷ്യലിസ്റ്റ്, ഒമരിയ, അൽ മസൈൽ, അൽ നൈം എന്നീ ആരോ​ഗ്യ കേന്ദ്രങ്ങളിലും വാക്സിൻ നൽകും. ഇവിടെ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവർത്തന സമയം നിശ്ചയിച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News