ഉയർന്ന ദേശഭക്തിയോടെ ദേശീയ, വിമോചന ദിനാഘോഷങ്ങൾ; പൗരന്മാരെയും താമസക്കാരെയും അനുമോദിച്ച് കുവൈത്ത് അമീർ

  • 27/02/2022

കുവൈത്ത് സിറ്റി: രാജ്യം ദേശീയ, വിമോചന ദിനാഘോഷങ്ങൾ നടത്തുമ്പോൾ ഏറ്റവും ഉയർന്ന ദേശഭക്തിയോടെ അത് കൊണ്ടാടുന്നതിന് പൗരന്മാരെയും താമസക്കാരെയും അനുമോദിച്ച് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. പ്രിയപ്പെട്ട മാതൃരാജ്യത്തോടുള്ള വിശ്വസ്തതയും കൂറും പ്രകടിപ്പിക്കാൻ എല്ലാവർക്കും സാധിച്ചു. ഒപ്പം സൗഹൃദം, സ്നേഹം, ഐക്യദാർഢ്യം എന്നിവ ഒരുമിച്ച് കൊണ്ടുവരുന്ന കുവൈത്ത് എന്ന കുടുംബത്തിന്റെ ആത്മാവിനെ തൊടുന്നതായിരുന്നു ആഘോഷങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി രക്തസാക്ഷികളായവരെയും രക്തം ചിന്തിയവരെയും ഈ സയമത്ത് ഓർമ്മിപ്പിച്ച കുവൈത്ത് അമീർ അവരുടെ കുടുംബങ്ങളെയും പ്രാർത്ഥനകളിൽ ചേർത്തുപിടിച്ചു. രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും പുരോഗതി കൈവരിക്കുന്നതിലും മുന്നോട്ടുപോകാനുള്ള ഉത്തരവാദിത്തം ഏൽപ്പിക്കുകയും ചെയ്ത് മുൻ നേതൃത്വങ്ങളെ ഓർമ്മ പുതുക്കിയ കുവൈത്ത് അമീർ മാതൃരാജ്യത്തിന്റെ വിമോചനത്തിനായുള്ള അവരുടെ മഹത്തായ പരിശ്രമങ്ങളെ കുറിച്ച് എടുത്തു പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News