പൗരന്മാരും താമസക്കാരും ചേർന്ന് പുകച്ച് തള്ളിയത് 43.7 മില്യൺ ദിനാറിന്റെ സി​ഗരറ്റുകൾ

  • 28/02/2022

കുവൈത്ത് സിറ്റി: രാജ്യത്തെ പുകവലി സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2021 ജനുവരി മുതൽ സെപ്തംബർ വരെ കുവൈത്തിലേക്ക് 43.7 മില്യൺ കുവൈത്തി ദിനാർ മൂല്യമുള്ള പുകയില ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

ജൂലൈ മുതൽ സെപ്തംബർ അവസാനം വരെ പുകയില ഉൽപന്നങ്ങളുടെ വാങ്ങൽ 17 മില്യൺ കുവൈത്തി ദിനാറായും ഏപ്രിൽ മുതൽ ജൂൺ വരെ 15 മില്യൺ ദിനാറായും ജനുവരി മുതൽ മാർച്ച് വരെ 11.77 മില്യൺ ദിനാറായും വർധിച്ചു. അതേസമയം, 2021ലെ ആദ്യ ഒമ്പത് മാസങ്ങളിൽ  1.131 മില്യൺ കുവൈത്തി ദിനാർ മൂല്യമുള്ള പുകയില ഉൽപന്നങ്ങളാണ് കയറ്റുമതി ചെയ്തത്. 2021 ലെ ആദ്യ പാദത്തിൽ 239,000, രണ്ടാം പാദത്തിൽ 263,000, മൂന്നാം പാദത്തിൽ 629,000 എന്നിങ്ങനെയായിരുന്നു കണക്കുകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News