യുക്രൈനിലുള്ള കുവൈത്തികൾക്ക് കൈത്താങ്ങുമായി സുൽത്താൻ ഫൈസൽ അൽ സബീഹ്

  • 28/02/2022


കുവൈത്ത് സിറ്റി: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ദുരിതമനുഭവിക്കുന്നവർക്ക് സ​ഹായവുമായി കുവൈത്ത്. കുവൈത്തി സുൽത്താൻ ഫൈസൽ അൽ സബീഹ് യുക്രൈനിലുള്ള തന്റെ അപ്പാർട്ട്മെന്റ് യുദ്ധക്കെടുതിയിലാവർക്കായി തുറന്ന് കൊടുക്കാനുള്ള സന്നദ്ധത അറിയിച്ചു.യുക്രൈനിയൻ സ്ത്രീകളെ വിവാഹം ചെയ്ത നിരവധി കുവൈത്ത് പൗരന്മാരുണ്ടെന്ന് ഫൈസൽ അൽ സബീഹ് പറഞ്ഞു. 
‌കൂടാതെ വ്യാപാരത്തിനായി യുക്രൈനിലേക്ക് പോയ നിരവധി പേരുമുണ്ട്. 

ഈ ​ഗുരുതര ഘട്ടത്തിൽ തന്റെ അപ്പാർട്ട്മെന്റ് അവർക്കായി നൽകും. എത്രയും വേ​ഗം യുദ്ധം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും കുവൈത്തി സുൽത്താൻ പറഞ്ഞു. അതേസമയം, യുക്രൈനിനുള്ള മിക്കവാറും കുവൈത്തികൾ സ്വദേശത്തേക്ക് തിരികെയെത്തിയെന്നാണ് ഒരാഴ്ച മുമ്പ് യുക്രൈനിൽ നിന്നെത്തിയ കുവൈത്തി ബദ്റാൻ ബിൻ യൂസഫ് പ്രതികരിച്ചത്. അവിടെയുണ്ടായിരുന്ന സമയങ്ങളിൽ എല്ലാം സാധാരണ നിലയിൽ ആയിരുന്നുവെന്നും ഈ ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News