സുവർണ ദിനങ്ങളിലേക്ക് മടങ്ങി കുവൈത്തിലെ റെസ്റ്ററെന്റ് മേഖല

  • 28/02/2022


കുവൈത്ത് സിറ്റി: കൊവിഡ് മഹാമരിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് സുവർണ ദിനങ്ങളിലേക്ക് മടങ്ങി രാജ്യത്തെ റെസ്റ്ററെന്റ് മേഖല. കൊവിഡ‍് നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ വന്നതോടെ ഭക്ഷണം കഴിക്കുന്നതിനായി വലിയ തോതിൽ ആളുകൾ റെസ്റ്ററെന്റുകളിലേക്ക് എത്തിത്തുട‌ങ്ങി. രാജ്യത്തെ റെസ്റ്ററെന്റ് മേഖലയിൽ വലിയ ഉണർവ് ഉണ്ടായിട്ടുണ്ടെന്ന് കുവൈത്തിലെ റെസ്റ്റോറന്റ് ഉടമകൾ  പറഞ്ഞു. മഹാമാരിയെ വിജയകരമായി പ്രതിരോധിച്ച കുവൈത്തിനെ അവർ  പ്രശംസിക്കുകയും ചെയ്തു.

മഹാമാരിക്ക് ശേഷം വീണ്ടും തിരക്കേറിയ അവസ്ഥയിലേക്ക് മടങ്ങിയെത്തിയതായും  എന്നാൽ, പലർക്കും തിരിച്ചെത്താൻ സാധിക്കാത്ത് കൊണ്ട് മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമാണ്. ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായുള്ള അവധി ദിനങ്ങളായതിനാൽ  റെസ്റ്ററെന്റുകളിൽ നല്ല  തിരക്കാണനുഭവപ്പെടുന്നത്.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News