ദേശീയദിനാഘോഷം; അടിയന്തര സഹായം ആവശ്യപ്പെട്ട് ലഭിച്ചത് 81 കോളുകള്‍

  • 28/02/2022

കുവൈത്ത് സിറ്റി : ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അടിയന്തര സഹായം ആവശ്യപ്പെട്ട് ഓപ്പറേഷൻ റൂമിന് 81 കോളുകള്‍ ലഭിച്ചതായി ജനറൽ ഫയർ ഫോഴ്‌സിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ കേണൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു. ഇതില്‍ 40 കോളുകള്‍ തീപിടുത്തവുമായി ബന്ധപ്പെട്ടതും 35 ളം രക്ഷാപ്രവർത്തനങ്ങളും 6 പൊതു സേവനങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ദേശീയ ദിന ആഘോഷങ്ങള്‍ പരിഗണിച്ച് അടിയന്തര സഹായം നല്‍കുന്നതിനായി ആറ് ഗവർണറേറ്റുകളിലായി 14 പോയിന്റുകൾ സജ്ജമാക്കിയിരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News