പശ്ചിമേഷ്യൻ പാരാലിമ്പിക്‌സ്; കുവൈത്തിന് മുന്നാം സ്ഥാനം

  • 28/02/2022

കുവൈത്ത് സിറ്റി : ബഹ്‌റൈനിൽ നടന്ന മൂന്നാമത് പശ്ചിമേഷ്യൻ പാരാലിമ്പിക്‌സില്‍ കുവൈത്തിന് മുന്നാം സ്ഥാനം. 16 സ്വർണവും 11 വെള്ളിയും ഏഴ് വെങ്കലവുമാണ് കുവൈത്ത് നേടിയത്. ഫെബ്രുവരി 20-ന് ആരംഭിച്ച് ഏഴ് ദിവസം നീണ്ടുനിന്ന ടൂർണമെന്റിൽ 11 രാജ്യങ്ങളില്‍ നിന്നായി 700-ലധികം അത്‌ലറ്റുകളാണ് പങ്കെടുത്തത്. അത്ലറ്റിക്, വീല്‍ചെയര്‍ ബാസ്ക്കറ്റ്ബോള്‍ , ബോസിയ, ഗോള്‍ബോള്‍ , ടേബിള്‍ ടെന്നീസ്, ബാഡ്മിന്‍റന്‍, ഭാരോദ്വഹനം എന്നിങ്ങനെ ഏഴ് വ്യത്യസ്ത കായിക ഇനങ്ങളിലാണ് പ്രധാനമായും മത്സരങ്ങള്‍ നടന്നത്. പാരാലിമ്പിക്‌സില്‍ ഇറാഖ് ഒന്നാം സ്ഥാനവും യു.എ.ഇ രണ്ടാം സ്ഥാനവും നേടി. 

താരങ്ങളുടെ മികച്ച നേട്ടത്തെ അഭിനന്ദിച്ച ഒളിമ്പിക്‌സ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് ജാഫർ ഇതിലും വലിയ നേട്ടങ്ങള്‍ രാജ്യത്തിനായി കൊണ്ടുവരുവാന്‍ താരങ്ങള്‍ക്ക് സാധിക്കട്ടേയെന്ന് ആശംസിച്ചു.താരങ്ങളുടേയും ഒഫീഷ്യലുകളുടേയും കൂട്ടായ പ്രയത്നത്തിലൂടെ നേടിയ അഭൂതപൂർവമായ നേട്ടമാണിതെന്ന് പാരാലിമ്പിക് കമ്മിറ്റി ചെയർമാൻ നാസർ അൽ അജ്മി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News