കുവൈത്തിൽ ജനുവരിയിൽ നടന്നത് 243.3 മില്യൺ ദിനാറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ

  • 01/03/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ഡിസംബറുുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ജനുവരിയിൽ റിയൽ എസ്റ്റേറ്റ് വിപണിയിലെ പണലഭ്യതയിൽ കുറവുണ്ടായതായി കണക്കുകൾ. ജനുവരി മാസത്തെ കരാറുകളുടെയും ഏജൻസികളുടെ ഇടപാടുകളുടെയും ആകെ മൂല്യം ഏകദേശം 243.3 മില്യൺ ദിനാർ ആയിരുന്നു. ഡിസംബറിലെ നിലവാരത്തിൽ നിന്ന് 17.3 ശതമാനം ഇടിവാണ് വന്നിട്ടുള്ളത്. 2021 ഡിസംബറിൽ ഇത് 294.3 മില്യൺ ദിനാറായിരുന്നു. 2021 ജനുവരിയെക്കാൾ 6.2 ശതമാനത്തിന്റെ ഇടിവും ഈ ജനുവരിയിൽ വന്നു.

ജനുവരിയിൽ ആകെ നടന്ന  റിയൽ എസ്റ്റേറ്റ് ഡീലുകളുടെ എണ്ണം 471 ആണ്. ഇത് 456 കരാറുകൾക്കും 15 ഏജൻസികൾക്കും ഇടയിൽ വിതരണം ചെയ്തു. 193 ഇടപാടുകളുമായി അൽ അഹമ്മദി ​ഗവർണറേറ്റാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. ആകെ ഇടപാടുകളിൽ 41 ശതമാനവും നടന്നത് അഹമ്മദി ​ഗവർണറേറ്റിലാണ്. 82 ഇടപാടുകളമായി ഹവല്ലി  ​ഗവർണറേറ്റാണ് രണ്ടാം സ്ഥാനത്ത്. പിന്നാലെയുള്ള ജഹ്റ ​ഗവർണറേറ്റാണ്. ആകെയുള്ളതിൽ 17.4 ശതമാനം ഇടപാടുകളാണ് ഹവല്ലിയിൽ   നടന്നത്. 3.8 ശതമാനം ജഹ്റയിലും നടന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News