ദേശീയ ദിനം; മാനുഷിക പ്രവർത്തനങ്ങൾ തുടർന്ന് കുവൈത്തിലെ ചാരിറ്റി സ്ഥാപനങ്ങൾ

  • 01/03/2022

കുവൈത്ത് സിറ്റി: ദേശീയ, വിമോചന ദിനങ്ങളോട് അനുബന്ധിച്ച്  മാനുഷിക പ്രവർത്തനങ്ങൾ തുടർന്ന് കുവൈത്തിലെ സ്ഥാപനങ്ങൾ.  പ്രത്യേകിച്ച് ആരോഗ്യ-വിദ്യാഭ്യാസ തലങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കും ദരിദ്രർക്കും സഹായങ്ങൾ നൽകുന്നതിനാണ് കുവൈത്തിലെ സ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. കഴിഞ്ഞ ആഴ്ച യെമൻ, സുഡാൻ, ജോർദാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ചാരിറ്റി പ്രവർത്തനങ്ങൾ. പതിറ്റാണ്ടുകളായി എല്ലാ യെമൻ ഗവർണറേറ്റുകളിലും ജീവകാരുണ്യ, മാനുഷിക, വികസന പ്രവർത്തനങ്ങളിൽ കുവൈത്ത് മുൻനിരക്കാരാണെന്ന് ഉദ്ഘാടന ചടങ്ങിൽ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി സാലിഹ് അൽ ഖാലിഖി പറഞ്ഞു. ഈ പ്രിയ അവസരത്തിൽ അമീറിനും സർക്കാരിനും കുവൈറ്റിലെ ജനങ്ങൾക്കും  പിന്തുണക്ക് നന്ദി അറിയിച്ചു .

കുവൈറ്റ് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്‌മെന്റ്, യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമുമായി 750,000 കുവൈറ്റ് ദിനാറിന്റെ (2.5 ദശലക്ഷം യുഎസ് ഡോളറിന് തുല്യം) ഗ്രാന്റ് കരാറിൽ ഒപ്പുവെച്ചതായി കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചു.

ഭക്ഷ്യസഹായം നൽകുന്നതിനും വൈദ്യുതി മേഖലയെ പിന്തുണയ്ക്കുന്നതിനും പുറമെ ദുരിതാശ്വാസ, മെഡിക്കൽ മേഖലകളിലും കുവൈത്തി സ്ഥാപനങ്ങൾ സഹായമെത്തിച്ചു. മാനുഷിക പ്രവർത്തനങ്ങൾക്ക് കുവൈത്ത് ർക്കാരും ജനങ്ങളും നൽകുന്ന മഹത്തായ പങ്കാളിത്തത്തെ ഏഷ്യയിലെയും പസഫിക്കിലെയും അഭയാർഥികൾക്കായുള്ള യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണറുടെ ഓഫീസ് ഡയറക്ടർ ആൻഡ്രിക റാറ്റ്‌വാട്ടെ പ്രകീർത്തിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News