ദേശീയദിനാഘോഷം; വാട്ടർ ബലൂൺ ഏറിൽ കണ്ണിന് പരിക്ക്, 92 കേസുകൾ റിപ്പോർട്ട് ചെയ്തു

  • 01/03/2022

കുവൈത്ത് സിറ്റി: ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നത് എല്ലാവരുടെയും നിയമപരമായ അവകാശമാണെന്നും എന്നാൽ മറ്റൊരാളുടെ ആരോ​ഗ്യ നശിപ്പിക്കുന്ന തരത്തിലേക്ക് ആഘോഷങ്ങൾ മാറരുതെന്നും മുഹമ്മദ് അബ്ദുൾ റഹ്മാൻ അൽ ബഹർ ഐ സെന്റർ മേധാവിയും ആരോഗ്യ മന്ത്രാലയത്തിലെ നേത്ര വകുപ്പുകളുടെ കൗൺസിൽ മേധാവിയുമായ ഡോ. അബ്‍ദുള്ള അൽ ബാ​ഗ്‍ലി പറഞ്ഞു. കാൽയാത്രക്കാർക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും ബലൂണുകൾ എറിയുന്ന രീതി വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് അ​ദ്ദേഹത്തിന്റെ പ്രതികരണം.

ചില ആളുകൾ പിസ്റ്റളുകൾ, വാട്ടർ സ്പ്രേയർ, വെള്ളം നിറച്ച ബലൂണുകൾ എന്നിവ ഉപയോഗിക്കുകയും മറ്റുള്ളവരുടെ നേരെ എറിയുകയും ചെയ്യുന്നത് തുടരകയാണ്. ഇത് മുഖത്തിനും പ്രത്യേകിച്ച് കണ്ണിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഇത്തവണത്തെ ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ ഭാ​ഗമായി ഇത്തരത്തിൽ  മുഹമ്മദ് അബ്ദുൾ റഹ്മാൻ അൽ ബഹർ ഐ സെന്ററിൽ എത്തിയത് 92 കേസുകളാണ്. 
കോർണിയയിൽ പോറലുകളോ മുറിവുകളോ ഏറ്റ 75 കേസുകളാണ് ഇതിൽ ഉൾപ്പെടുന്നത്. കൺപോളയിൽ മുറിവ്, കണ്ണിന് ചുറ്റുമുള്ള മുറിവ് തുടങ്ങിയ കേസുകളുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News