കുവൈത്ത് മൊബൈൽ ഐഡി; വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി പാസി

  • 01/03/2022

കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി മൊബൈൽ ഐഡി ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം ലഭിക്കുന്നതായി പാസിയുടെ മുന്നറിയിപ്പ്. മൊബൈൽ ഐഡി ആപ്ലിക്കേഷന്‍ കാലഹരണപ്പെട്ടതായും കൂടുതല്‍ അറിയാന്‍ സന്ദേശത്തിന് ഒപ്പമുള്ള ലിങ്കില്‍ കയറണമെന്നും ആണ് വിവിധ ഇടങ്ങളില്‍ ഉള്ള ആളുകള്‍ക്ക് ടെക്സ്റ്റ്‌ മസേജ്  ലഭിച്ചത്.ഈ അജ്ഞാത സന്ദേശം ഫോണില്‍ ലഭിക്കുന്നവര്‍ ഒരു കാരണവശാലും തുറക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. 

ലിങ്ക് തുറക്കുന്നവര്‍ക്ക് ഫോണിലെ വിവരങ്ങള്‍ നഷ്‌ടപ്പെടാന്‍ സാധ്യത ഉണ്ടെന്ന് പാസി മുന്നറിയിപ്പ് നല്‍കി.പാസി ഉപഭോക്താക്കള്‍ക്ക് ഇത്തരം ലിങ്കുകളൊന്നും അയക്കാറില്ലെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍  നിര്‍ദേശിച്ചു.ഇത് സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പാസി  വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News