വാട്ടർ സ്‌പ്രേയറുകളും വാട്ടർ ബലൂണുകളും; നിരവധിപേര്‍ക്ക് പരിക്കേറ്റു

  • 01/03/2022

കുവൈത്ത് സിറ്റി : ദേശീയ ദിനാഘോഷത്തിനിടെ വാട്ടർ സ്‌പ്രേയറുകളും വാട്ടർ ബലൂണുകളും മൂലം കണ്ണിന് 92 ളം പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. കോർണിയയിലും കണ്‍പോളയിലും കണ്ണിന് ചുറ്റുമാണ് പരിക്കുകള്‍ കൂടുതലുമെന്ന് അൽ ബഹർ നേത്രാശുപത്രി മേധാവി ഡോ.അബ്ദുല്ല അൽ ബഗ്ലി വ്യക്തമാക്കി.വാട്ടർ സ്പ്രേയറുകൾ, വെള്ളം നിറച്ച ബലൂണുകൾ എന്നിവ ഉപയോഗിച്ചാണു മറ്റുള്ളവരുടെ നേരെ എറിയുന്നത്‌.

ഇത്‌ മുഖത്തും പ്രത്യേകിച്ച്‌ കണ്ണിന്റെ ഭാഗത്തും, ഗുരുതരമായ പരുക്കുകൾ ഏൽക്കാൻ കാരണമാകുമെന്ന് ഡോ.അബ്ദുല്ല പറഞ്ഞു. ആന്തരിക രക്തസ്രാവമുണ്ടായ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഘോഷത്തിനിടെ കണ്ണിന് നേരെ ബലൂൺ എറിഞ്ഞതിനെ തുടര്‍ന്നാണ്‌ കൂടുതല്‍ പരിക്ക് പറ്റിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡിന് മുമ്പുള്ള കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ വര്‍ഷത്തില്‍ പരിക്കേറ്റവരുടെ എണ്ണം കുറവാണെന്ന് അധികൃതര്‍ പറഞ്ഞു. 

Related News