കുവൈത്ത് പതാകയെ അപമാനിച്ച സ്ത്രീക്ക് മൂന്ന് വർഷം തടവ് ശിക്ഷ

  • 01/03/2022

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള മോശം പ്രവണതകൾ ആവർത്തിക്കരുതെന്ന് വിലക്കിയിരുന്നെങ്കിലും ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. വെള്ളം ചീറ്റിക്കുന്നതും ബലൂണുകൾ എറിയുന്നതും അടക്കമുള്ള കാര്യങ്ങൾ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ അച്ചടക്കമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിന് രക്ഷിതാക്കൾ കുട്ടികളെ അനുവദിച്ചതോടെ ദേശീയ ദിനാഘോഷത്തിനിടെ വഴക്കുകളുമുണ്ടായി.

കൂടാതെ, കുവൈത്ത് ദേശീയ പതാകയെ അപമാനിക്കുന്ന സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മൃ​ഗത്തിന് ചുറ്റും പതാക കെട്ടിയാണ് ഒരു സ്ത്രീ കുവൈത്ത് പതാകയെ അവഹേളിച്ചത്. ദേശീയപതാകയെയോ സൗഹൃദ രാജ്യത്തിന്റെ പതാകയെയോ ആരെങ്കിലും അവഹേളിക്കുകയോ നശിപ്പിക്കുകയോ ചെയ്‌താൽ മൂന്ന് വർഷം തടവും 250 കുവൈത്തി ദിനാറിൽ കൂടാത്ത പിഴയും എന്നാണ് നിയമം വ്യക്തമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കുവൈത്ത് സമൂഹത്തെ അപമാനിക്കുന്നതായ ഇത്തരം പെരുമാറ്റങ്ങളെ കുറിച്ച് രക്ഷിതാക്കൾ കുട്ടികളെ ബോധവൽക്കരിക്കണമെന്ന് മേജർ ജനറൽ ഫരാജ് അൽ സൗബി മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News