മുത്ല പാർപ്പിട പദ്ധതി അവസാന ഘട്ടത്തില്‍

  • 01/03/2022

കുവൈത്ത് സിറ്റി : കുവൈത്തിലെ മുത്ല പാർപ്പിട പദ്ധതി അവസാന ഘട്ടത്തിലേക്ക്. 6 റെസിഡൻഷ്യൽ പ്രൊജക്റ്റുകളാണ് പൂർത്തീകരിക്കുന്നത്. ചൈനീസ് കമ്പനിയാണ് മുത്ല പദ്ധതിയുടെ നിർമാണ പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നത്. കരാർ പ്രകാരം 2019 ഡിസംബറിലാണ് പാർപ്പിട സിറ്റിയുടെ നിർമാണം പൂർത്തിയാക്കേണ്ടത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് നിര്‍മ്മാണം വൈകുകയും കരാർ സമയ പരിധി നീട്ടി നല്‍കുകയായിരുന്നു. N6, N9 പ്രൊജക്റ്റുകള്‍ 85 ശതമാനവും N7, N8 പ്രൊജക്റ്റുകള്‍ 66 ശതമാനവും N10 73 ശതമാനവും N11 പ്രൊജക്റ്റ്‌ 64 ശതമാനവുമാണ് പൂര്‍ത്തിയായിരിക്കുന്നത്. 

18,519 വീടുകൾ അടങ്ങുന്നതാണ് സൗത് മുത്ല പാർപ്പിട പദ്ധതി. സൗത്ത് സഅദ് അൽ അബ്ദുല്ല, സൗത്ത് സബാഹ് അൽ അഹ്മദ് പദ്ധതികളും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. താഴ്ന്ന വരുമാനക്കാരായ വിദേശി തൊഴിലാളികൾക്ക് വേണ്ടിയുള്ള ജഹ്റ പാർപ്പിട നഗര പദ്ധതി 2023ഓടെ പൂർത്തിയാക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതിക്കായി മുനിസിപ്പാലിറ്റി സൗത്ത് ജഹറയിൽ 1,015,000 ചതുരശ്ര മീറ്റർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 20,000 പുരുഷ ബാച്ചിലർമാർക്ക് താമസമൊരുക്കാൻ സാധിക്കുന്ന വിധത്തിൽ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് ജഹ്‌റ ബാച്ചിലർ സിറ്റി. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു മുത്ല ഭവന പദ്ധതി പൂർത്തീകരിച്ച് പൊതു അതോറിറ്റിക്ക് കൈമാറേണ്ടതായിരുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News