കുവൈത്തിന് ഇന്ത്യൻ കലകളുടെ നിറച്ചാർത്ത്; 'നമസ്‌തേ കുവൈത്ത്' സമാപിച്ചു

  • 01/03/2022


കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനത്തോടും  ആസാദി കാ അമൃത് മഹോത്സവത്തോടും അനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ കൾച്ചറൽ നെറ്റ്‌വർക്കുമായി സഹകരിച്ച് ഇന്ത്യൻ കല, സംഗീതം, നൃത്തം, ഇന്ത്യൻ സിനിമ എന്നിവയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷം സംഘടിപ്പിച്ചു. ഫെബ്രുവരി 20ന് ആരംഭിച്ച 'നമസ്‌തേ കുവൈത്ത്' എന്ന പരിപാടി ഇന്നലെയാണ് അവസാനിച്ചത്. മഹാനായ ഭൗതികശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ സർ സി.വി. രാമന്റെ ജന്മദിനത്തിൽ ദേശീയ ശാസ്ത്ര ദിനവും ഇതോടൊപ്പം ആചരിച്ചു. 

ഇന്ത്യയിലെയും കുവൈത്തിലെയും ജനങ്ങളുടെ ശക്തമായ ബന്ധത്തെ കുറിച്ച് ഇന്ത്യൻ അംബസഡർ സിബി ജോർജ് പ്രകീർത്തിച്ചു. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യങ്ങളെ കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. ചടങ്ങിൽ തത്സമയ സംഗീത പരിപാടികളും നൃത്ത പരിപാടികളും ഉണ്ടായിരുന്നു. ക്ലാസിക്കൽ, ബോളിവുഡ് നൃത്തങ്ങൾ, ഗാനം, യോഗ, ഇന്ത്യൻ സിനിമകൾ തുടങ്ങിയ ഉൾപ്പെടെ 'നമസ്‌തേ കുവൈത്ത്' ആഘോഷത്തിൽ ഇന്ത്യൻ കലയുടെയും സിനിമയുടെയും വൈവിധ്യങ്ങൾ വേദിയിലെത്തി. എംബസിയുടെ സോഷ്യൽ മീഡിയയിൽ പരിപാടിക്ക് കുവൈത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News