യുക്രൈന് പിന്തുണ; കുവൈത്തിലെ യൂറോപ്യൻ യൂണിയൻ ഹെ‍‍‍ഡ്ക്വാർട്ടേഴ്സിൽ പതാക ഉയർത്തി

  • 01/03/2022

കുവൈത്ത് സിറ്റി: റഷ്യൻ അധിനിവേശത്തെ പ്രതിരോധിച്ച് കൊണ്ടിരിക്കുന്ന യുക്രൈന് ഐക്യദാർഢ്യവുമായി കുവൈത്തിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ. കുവൈത്തിലെ യൂറോപ്യൻ  യൂണിയൻ ഹെ‍‍‍ഡ്ക്വാർട്ടേഴ്സിൽ പ്രതിനിധികൾ യുക്രൈന്റെ പതാക ഉയർത്തി. യുക്രൈനിലെ സുഹൃത്തുക്കൾക്ക് പിന്തുണയുമായാണ് യൂറോപ്യൻ യൂണിയൻ ഹെ‍‍‍ഡ്ക്വാർട്ടേഴ്സിൽ പതാക ഉയർത്തിയെന്ന് യൂറോപ്യൻ യൂണിയൻ അംബാസഡർ ക്രിസ്റ്റ്യൻ ടുഡോർ ട്വിറ്ററിൽ കുറിച്ചു. റഷ്യയുടെ ക്രൂരമായ അധിനിവേശത്തിനെതിരെ യൂറോപ്യൻ യൂണിയൻ യുക്രൈനിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related News