കുവൈത്തിൽ വ്യാഴാഴ്ച രാത്രി മുതൽ പൊടിക്കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥ വിദ​ഗ്ധർ

  • 01/03/2022

കുവൈത്ത് സിറ്റി: വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച ഉച്ചവരെ രാജ്യത്ത് സ്ഥിരതയില്ലാത്ത കാലാവസ്ഥയാണ് ഉണ്ടായിരിക്കുകയെന്നും പൊടിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദ​ഗ്ധൻ ഫഹദ് അൽ ഒതൈബി  അറിയിച്ചു. ഒറ്റപ്പെട്ട മഴയ്ക്കും ‍ഇടിമിന്നലിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച വരെ താപനിലയും കുറഞ്ഞേക്കും. 

വെള്ളിയാഴ്ച പരമാവധി താപനില 24 ഡി​ഗ്രി സെൽഷ്യസ് ആയിരിക്കും. പുറത്തിറങ്ങുന്നവരും മത്സ്യബന്ധനത്തിനായി പോകുന്നവരും പ്രത്യേകം ​ജാ​ഗ്രത പുലർത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related News