ഷാമാല്‍ മേഖലയിലെ പാറക്കെട്ടില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവിനെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

  • 02/03/2022


റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ഷാമാല്‍ മേഖലയിലെ പാറക്കെട്ടില്‍ നിന്ന് വീണതിനെ തുടര്‍ന്ന് പരിക്കേറ്റ യുവാവിനെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 6.43നായിരുന്നു സംഭവം ഉണ്ടായത്. 28കാരനായ അറബ് യുവാവിനാണ് തോളിന് പരിക്കേറ്റത്.

സുഹൃത്തുക്കള്‍ക്കൊപ്പം അല്‍ ഷമാലില്‍ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് യുവാവ് പാറക്കെട്ടില്‍ നിന്ന് വീണത്. ഉടന്‍ തന്നെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. എട്ടു മണിക്കൂര്‍ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വളരെ ദുര്‍ഘടമായ സ്ഥലത്ത് നിന്ന്  സ്‌ട്രെച്ചറുകളും കയറുകളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാത്രി 9.30ന് ദേശീയ ആംബുലന്‍സില്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചു. 

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സിവില്‍ ഡിഫന്‍സ് സ്‌ക്വാഡ് സംഘത്തിന്റെ പ്രൊഫഷണലിസത്തെ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രി. ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സഅബി പ്രശംസിച്ചു. പര്‍വ്വത പ്രദേശങ്ങളിലേക്ക് പോകുന്നവര്‍ ദുര്‍ഘടവും ചെങ്കുത്തായതുമായ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Related News