യുക്രൈനിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കണമെന്ന് കുവൈത്ത്

  • 02/03/2022

കുവൈത്ത് സിറ്റി : യുക്രൈനിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കണമെന്ന് കുവൈത്ത് യുഎന്‍ പ്രതിനിധി മൻസൂർ അൽ ഒതൈബി. ഉക്രെയ്നിലെ സംഘർഷത്തെക്കുറിച്ചുള്ള യുഎൻ ജനറൽ അസംബ്ലിയുടെ അടിയന്തര  സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തച്ചൊരിച്ചിൽ ഉടനടി അവസാനിപ്പിക്കണമെന്നും നയതന്ത്ര ചര്‍ച്ചകള്‍  മാത്രമാണ് ഏക ആശ്രയംമെന്നും ഒതൈബി ചൂണ്ടിക്കാട്ടി.സൈനിക അധിനിവേശത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും ഇരു രാജ്യങ്ങളും തമിലുള്ള സംഘര്‍ഷം യൂറോപ്പിൽ മാത്രമല്ല ലോകമെമ്പാടുമുള്ള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്ന് അംബാസിഡര്‍ മൻസൂർ അൽ ഒതൈബി ചൂണ്ടിക്കാട്ടി. 

യു.എൻ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും എല്ലാവരും പാലിക്കണം. തർക്കങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെയാണ് തീർക്കേണ്ടത്. ഭീഷണിയിൽ നിന്നും ബലപ്രയോഗത്തിൽ നിന്നും വിട്ടുനിൽക്കണം. പൗരന്മാരുടെ സുരക്ഷയാണ് പരമമായ ദൗത്യം. സംഘർഷം തുടർന്നാൽ ദശലക്ഷക്കണക്കിന് അഭയാർഥികളാണ് ദുരിതമനുഭവിക്കാൻ പോകുന്നത്. സംഘർഷം അവസാനിപ്പിക്കാനുള്ള നടപടികൾക്കൊപ്പം തന്നെ ഈ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാനുള്ള പദ്ധതികളും തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ബെലാറസിൽ നടന്ന ഉക്രേനിയൻ-റഷ്യൻ സമാധാന ചർച്ചകളെ സ്വാഗതം ചെയ്ത നയതന്ത്ര തലത്തിൽ ക്രിയാത്മക ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കന്നതിനായി കൂടുതൽ റൗണ്ട് ചർച്ചകൾ നടത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.സംഘർഷം ലഘൂകരിക്കാനും സിവിലിയൻമാർക്ക് മാനുഷിക സഹായം ലഭ്യമാക്കാനും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെയും രാജ്യാന്തര  സംഘടനകളുടെയും ശ്രമങ്ങൾക്ക് കുവൈത്ത് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി  അംബാസഡർ അൽ ഒതൈബി വ്യക്തമാക്കി. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News