ഉക്രെയ്നിലുള്ള കുവൈത്തി പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് നിര്‍ദേശിച്ച് കുവൈത്ത്

  • 02/03/2022

കുവൈത്ത് സിറ്റി : യുക്രൈനെതിരായ റഷ്യൻ ആക്രമണം തുടര്ന്ന് പശ്ചാത്തലത്തിൽ ഉക്രെയ്നിലെ കുവൈത്തികളോട് രാജ്യം വിടണമെന്ന് നിര്‍ദേശിച്ച് വിദേശകാര്യ മന്ത്രാലയം. റഷ്യയിലേക്കും ഉക്രെയ്നിലേക്കും വിമാനങ്ങള്‍ രാജ്യങ്ങള്‍ പിന്‍വലിക്കുകയും വ്യോമപാതകള്‍ അടയ്ക്കുകയും ചെയ്തതോടെയാണ് കുവൈത്ത്  പൗരന്മാര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യുക്രെയിനിയിലെ അയൽരാജ്യങ്ങളിലുള്ള കുവൈറ്റ് എംബസികളുമായോ താഴെയുള്ള നമ്പറുകളിളോ പൗരന്മാര്‍  ബന്ധപ്പെടണമെന്ന് മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഹെല്പ്ഡെസ്ക് +965/22225540 , +965/22225541; റൊമാനിയ എംബസി: +40725922222 - +40746151512; ഹംഗറി എംബസി: +36308980000 - +36301670000; പോളണ്ട്  എംബസി: +48795542647 - +48664555444; സ്ലൊവാക്യ എംബസി: +421908732868 - +421918953442. രാജ്യത്തേക്ക് തിരികെ എത്താനുള്ള മാര്‍ഗങ്ങള്‍ പരിമിതമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കഴിവതും വേഗം ഇപ്പോള്‍ ലഭ്യമാകുന്ന മാര്‍ഗങ്ങളിലൂടെ മടങ്ങിയെത്തണമെന്നാണ് നിര്‍ദേശം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News