പകലും രാത്രിയും 12 മണിക്കൂർ വീതം; പ്രതിഭാസം കുവൈത്തിൽ മാർച്ച് 16ന്

  • 02/03/2022


കുവൈത്ത് സിറ്റി: മാർച്ച് 16 ബുധനാഴ്ച രാത്രിക്കും പകലിനും തുല്യമായ സമയമായിരിക്കുമെന്ന് അൽ അജാരി സയന്റിഫിക് സെന്റർ അറിയിച്ചു. മാർച്ച് 16ന് പകൽ 12 മണിക്കൂറും രാത്രി 12 മണിക്കൂറും ആയിരിക്കും. ഈ ദിവസം രാവിലെ 5.57നാണ് സൂര്യൻ ഉദിക്കുക. വൈകുന്നേരം 5.57ന് സൂര്യൻ അസ്തമിക്കുകയും ചെയ്യുമെന്നും അൽ അജാരി സയന്റിഫിക് സെന്റർ പബ്ലിക്ക് റിലേഷൻ ഡയറക്ടർ ഖാലിദ് അൽ ജമാൻ പറഞ്ഞു. 

കുവൈത്തിലെ രാത്രിയുടെയും പകലിന്റെയും തുല്യത ഭൂമധ്യരേഖയുടെ നാല് ദിവസങ്ങൾക്ക് മുമ്പുള്ളതാണെന്ന് അദ്ദേഹം വിശദീകരിച്ചു, ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ച് അവയുടെ തുല്യത ഒരു പ്രദേശത്ത് നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുന്നു. ഈ പ്രതിഭാസം വർഷത്തിൽ രണ്ടുതവണ മാത്രമേ സംഭവിക്കാറുള്ളൂ. ആദ്യത്തേത് മാർച്ചിൽ വസന്ത കാലത്തിലും രണ്ടാമത്തേത് സെപ്റ്റംബറിൽ ശരത്കാലത്തുമാണെന്നും അൽ ജമാൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News