യുക്രൈൻ പ്രതിസന്ധി; കുവൈത്തിൽ അടിയന്തര മന്ത്രിസഭാ യോ​ഗം ചേർന്നു

  • 03/03/2022

കുവൈത്ത് സിറ്റി: റഷ്യയും യുക്രൈനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ അസാധാരണമായ മന്ത്രിസഭാ യോ​ഗം ചേർന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും എല്ലാ ആവശ്യങ്ങളും ഉറപ്പാക്കുന്നതിനും ഏറ്റുമുട്ടലിന്റെ അനന്തരഫലങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനുമായിരുന്നു യോ​ഗം. പ്രധാന മന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബായുടെ അധ്യക്ഷതയിലായിരുന്നു മന്ത്രിസഭ ചേർന്നത്. രാജ്യാന്തര തലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് വിശദീകരിച്ചു.

രാജ്യങ്ങൾക്കെതിരെ  ഭീഷണിപ്പെടുത്തലും സേനകളെ ഉപയോ​ഗിക്കുന്നതിനെതിരെയുമുള്ള കുവൈത്തിന്റെ ഉറച്ചതും തത്വാധിഷ്ഠിതവുമായ നിലപാട് മന്ത്രി ഊന്നിപ്പറഞ്ഞു. യുക്രൈനിലെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളിലും കുവൈത്ത് വലിയ ആശങ്കയും ഉത്കണ്ഠയുമുണ്ടെന്ന് അറിയിച്ചു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും തത്വങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മന്ത്രി ഓർമ്മിപ്പിച്ചു. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News