മുന്നണി പോരാളികൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടങ്ങി

  • 03/03/2022

കുവൈത്ത് സിറ്റി: ആരോ​ഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ മുന്നണി പോരാളികൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം സപ്ലൈ സെന്ററുകളിൽ തുടങ്ങി. ഈ രണ്ട് മന്ത്രാലയങ്ങളിലെയും യോ​ഗ്യതയുള്ളവർക്കും പ്രതിമാസ വിതരണ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും ആറ് മാസത്തേക്കാണ് ഭക്ഷ്യവസ്തുക്കൾ സൗജന്യമായി നൽകുന്നത്.

വിതരണ സംവിധാനം പ്രതിമാസ അടിസ്ഥാനത്തിലാണെന്നും അത് ഒറ്റയടിക്ക് റിപ്പോർട്ട് ചെയ്യുന്നതല്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി. കൊവിഡ് മഹാമാരിയുടെ കാലത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അഭിനന്ദനമായി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബായുടെ ഉത്തരവ് അനുസരിച്ചാണ് മുന്നണി പോരാളികൾക്ക് ഭക്ഷ്യവസ്തുക്കൾ സൗജന്യമായി നൽകുന്നത്.

Related News