ദസ്മ പ്രദേശത്ത് പരിശോധന നടത്തി ക്യാപിറ്റൽ ​ഗവർണർ; വൈദ്യുതി ബന്ധം വിച്ഛേദിച്ചത് അടക്കം നടപ‌ടികൾ

  • 03/03/2022

കുവൈത്ത് സിറ്റി: ​ഗവർണറേറ്റിൽ നിന്ന് നിർമ്മാണ ലംഘനങ്ങൾ പൂർണമായി നീക്കുക എന്ന ലക്ഷ്യത്തോടെ പരിശോധനകൾ തുട‌ർന്ന ക്യാപിറ്റൽ ​ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ്. ദസ്മ പ്രദേശത്താണ് ഏറ്റവുമൊടുവിൽ അദ്ദേഹം പരിശോധനയ്ക്ക് എത്തിയത്. ഈ സമയത്ത് ഒരു കെട്ടിടത്തിലേക്കുള്ള  വൈദ്യുതി വിതരണം വിച്ഛേദിച്ചു. കൂടാതെ ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കെട്ടിടങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ആളുകളെ പൂർണമായി ഒഴിപ്പിച്ച ശേഷം നിയമലംഘനങ്ങളെ തുടർന്ന് പൊളിച്ച കെട്ടിട‌ങ്ങളുടെ പുനർ നിർമ്മാണവും അ്ദേഹം നിരീക്ഷിച്ചു. ക്യാപിറ്റൽ ​ഗവർണറേറ്റ് മുനസിപ്പാലിറ്റി ബ്രാഞ്ച് എമർജൻസി ടീം തലവൻ സൈദ് അൽ എൻസിയും ​ഗവർണർക്കൊപ്പം സംഘത്തിലുണ്ടായിരുന്നു. വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്യൽ പോലീസ് ടീമിന്റെ ഡെപ്യൂട്ടി ഹെഡ് എം അഹമ്മദ് അൽ ഷമ്മാരിയും ഒപ്പമുണ്ടായിരുന്നു. പ്രദേശത്ത് നിന്ന് കെട്ടിട ലംഘനങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിന് ​ഗവർണർ അഭിനന്ദിച്ചു.

Related News