കുവൈത്തില്‍ ബുധനാഴ്ച രാവിനും പകലിനും തുല്യ ദൈർഘ്യം

  • 03/03/2022

കുവൈത്ത് സിറ്റി : മാർച്ച് 16 ന് ബുധനാഴ്ച കുവൈത്തില്‍ പകലും രാത്രിയും തുല്യ ദൈർഘ്യത്തിന് സാക്ഷ്യം വഹിക്കും. ബുധനാഴ്ച സൂര്യോദയം പുലർച്ചെ 5.57 നും സൂര്യാസ്തമയം വൈകുന്നേരം 5.57 നും ആയിരിക്കുമെന്ന് അൽ ഒജൈരി സയന്റിഫിക് സെന്ററിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ ജമാൻ അറിയിച്ചു. ഈ സമയങ്ങളില്‍ താപനിലയിൽ വര്‍ദ്ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.വര്‍ഷത്തില്‍ മാർച്ചിലും സെപ്റ്റംബറിലുമാണ്  ദിനവും രാവും തുല്യമായ സമയ ദൈർഘ്യം ആകുന്ന പ്രതിഭാസം  സംഭവിക്കാറുള്ളത്.  

Related News