വാക്സിനേഷൻ എടുത്തില്ലെങ്കിൽ അധ്യാപകർക്കും 16 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കും പിസിആര്‍ പരിശോധന നിർബന്ധമാണെന്ന് അധികൃതര്‍

  • 03/03/2022


കുവൈത്ത് സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളിലെ വാക്‌സിൻ എടുക്കാത്ത 16 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികളും  അധ്യാപകരും മാർച്ച് 6 ന് സ്കൂള്‍ പ്രവേശിക്കുമ്പോള്‍ പിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.വാക്സിന്‍ സ്വീകരിക്കാത്തവര്‍  നിശ്ചിത കാലയളവില്‍  പിസിആര്‍ പരിശോധന നടത്തണം.നേരത്തെ എഴ് ദിവസം കൂടുമ്പോള്‍ സ്വാബ്  പരിശോധന നിര്‍ബന്ധമായിരുന്നു. 

16 വയസ്സിന് മുകളിലുള്ള വാക്‌സിനേഷന്‍ സ്വീകരിക്കാത്തതോ, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കുന്നതില്‍ ഇളവ് അനുവദിച്ചതോ ആയ വിദ്യാര്‍ത്ഥികള്‍ക്കും ഈ നിബന്ധന ബാധകമാണ്. അദ്ധ്യാപകനും വിദ്യാർത്ഥിക്കും വൈറസ് ബാധയില്ലെന്ന് തെളിയിക്കാൻ പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അൽ അൻബ റിപ്പോര്‍ട്ട് ചെയ്തു. 16 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പ്രവേശിക്കുന്നതിന് മുമ്പ് മൊബൈല്‍ ആപ്പിള്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. മാര്‍ച്ച് മുതലാണ് രാജ്യത്ത്  വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും ക്ലാസുകളിലേക്ക് തിരികെ എത്തുക. 

Related News