ഇന്ധന വില ഉയർന്നു; കുവൈത്തിന്റെ ധനക്കമ്മി 90 ശതമാനത്തിലധികം കുറഞ്ഞു

  • 04/03/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണ വില 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതോടെ ധനക്കമ്മി 90 ശതമാനത്തിലധികം കുറഞ്ഞതായി കണക്കുകൾ. എണ്ണ വില ബാരലിന് 113 ഡോളർ എന്ന നിലയിലേക്കാണ് ഉയർന്നത്. ഇതോടെ രാജ്യത്തെ 2021/2022 സാമ്പത്തിക വർഷത്തിലെ വരവുകളും ചെലവുകളും തമ്മിലുള്ള വിടവ് നികത്തപ്പെടുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ഒപെക് + സഖ്യം ഉടമ്പടി പ്രകാരം ഉൽപ്പാദന നിലവാരം കുറയ്ക്കുന്നതിൽ നിന്ന് കുവൈത്തിന് ഭാഗിക ഇളവും ലഭിച്ചിരുന്നു.

കുവൈത്തിലെ എണ്ണവിലയിൽ ഇന്നലത്തെ വ്യാപാരത്തിലാണ് വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില അനുസരിച്ച് ബാരലിന് 10.65 ഡോളർ ഒറ്റയടിക്ക് ഉയർന്ന്, വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കായ 112.96 ഡോളറിലേക്കാണ് വില വർധിച്ചത്. ധനമന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം കുവൈത്തിന് നിലവിലെ ബജറ്റ് അനുസരിച്ച് എണ്ണയ്ക്ക് ബാരലിന് 90 ഡോളർ വരെ  ആവശ്യമാണ്. നിലവിലെ വിലയുടെ അടിസ്ഥാനത്തിൽ, ഒരു ബാരലിന്റെ വില ബജറ്റ് ബ്രേക്ക് ഇവൻ വിലയേക്കാൾ ബാരലിന് 24 ഡോളറിലധികം കൂടുതലാണെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News