ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങ്; നേപ്പാളിൽ 35 ശസ്ത്രക്രിയകൾ നടത്തി കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി

  • 04/03/2022

കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള നിർദ്ധനരായ രോഗികളെ ചികിത്സിക്കുന്നതിനുള്ള ക്യാമ്പയിനുകളുടെ ഭാ​ഗമായി നേപ്പാളിൽ ദുരിതം അനുഭവിക്കുന്ന രോഗികൾക്കായി  35 ശസ്ത്രക്രിയകൾ നടത്തിയതായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. സൊസൈറ്റിയുടെ സന്നദ്ധ മെഡിക്കൽ ടീം ആണ് ശസ്ത്രക്രിയകൾ നടത്തിയത്. ഇത്തരത്തിലുള്ള രണ്ടാമത്തെ മെഡിക്കൽ ക്യാമ്പയിൻ ആണ് കുവൈത്ത് മെഡിക്കൽ സംഘം നടത്തിയതെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി  മെഡിക്കൽ സർവ്വീസ് വിഭാ​ഗം ഡയറക്ടർ മൻഹാൽ അൽ അനാസി അറിയിച്ചു.

യെമനിലെയും നേപ്പാളിലെയും സഹായാവശ്യമായർക്കും  ലെബനൻ, പലസ്തീൻ, ഇറാഖ്, റോഹിങ്ക്യൻ, സിറിയൻ അഭയാർത്ഥികൾ എന്നിവർക്കുമായി നേരത്തെ സൊസൈറ്റി ചികിത്സാ ക്യാമ്പയിൻ നടത്തിയതായും അദ്ദേഹം വിശദീകരിച്ചു. പാവപ്പെട്ട രോഗികൾക്ക് ചികിത്സ നൽകാനും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനും തങ്ങളുടെ സമയവും ജോലിയും അവധിയും ത്യജിച്ച സന്നദ്ധ കുവൈത്തി മെഡിക്കൽ കേഡർമാർക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News