യുക്രൈനിൽ കുടുങ്ങിയ കുവൈത്തി പൗരന്റെ വിവരങ്ങൾ പുറത്ത്

  • 04/03/2022

കുവൈത്ത് സിറ്റി: റഷ്യ അധിനിവേശം നടത്തുന്ന യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന കുവൈത്തി പൗരൻ ഫഹദ് അൽ മർഷാദിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം  റൊമാനിയയിലെത്താനുള്ള ഒരുക്കത്തിലാണെന്നും നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. കീവിലെയും  ബുക്കാറെസ്റ്റിലെയും രാജ്യത്തെ എംബസി അം​ഗങ്ങളുടെ സഹായത്തോടെയാണ് അൽ മർഷാദിനെ റൊമാനിയയിലേക്ക് എത്തിക്കാൻ സാധിക്കുന്നത്. രാജ്യത്തേക്കുള്ള മടങ്ങിവരവ് സുഗമമാക്കുന്നതിന് എല്ലാ പൗരന്മാരുടെ ആവശ്യങ്ങളും നിറവേറ്റുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, ബിദുൺ വിദ്യാർത്ഥി അബ്‍‍ദുള്ള മായാഹ് റൊമാനിയയിൽ എത്തിക്കഴിഞ്ഞു. രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കുന്നതിനുള്ള ഒരു യാത്രാ രേഖ മായാഹിന് കൈമാറിയിട്ടുണ്ട്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തുള്ള കുവൈത്ത് പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം എല്ല സഹായങ്ങളും നൽകുമെന്നും ഈ വിഷയത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News