ജഹ്റയിൽ വെടിവെയ്പ്പ്, തലയ്ക്ക് വെടിയേറ്റയാൾ ഗുരുതരാവസ്ഥയിൽ; പ്രതിയെ പിടികൂടി.

  • 04/03/2022

കുവൈത്ത് സിറ്റി: ജഹ്‌റയിൽ തലയ്‌ക്കേറ്റ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ ഒരു ഗൾഫ് പൗരനാണെന്ന് സെക്യൂരിട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു. കുടുംബത്തോടൊപ്പം ആയിരുമ്പോഴാണ് വെടിയേറ്റത്. അദ്ദേഹത്തിന്റെ ആരോ​ഗ്യ നില വളരെ ​ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റയാൾക്ക് ഒരു വാഹനാപകടം സംഭവിച്ചിരുന്നു. ഈ സമയതത് ഭാര്യയും ഒപ്പമുണ്ടായിരുന്നു. അപ്പോഴാണ് ​ഗൾഫ് പൗരന് വെടിയേറ്റത്. സംഭവം നടന്നത്  ജഹ്‌റയിലെ ഒരു ജ്യൂസ് കടയ്ക്ക് സമീപമായിരുന്നു.

വെടിവയ്‌പ്പ് സംഭവത്തിൽ ഭാര്യയ്‌ക്കൊപ്പമുള്ള ഒരാൾക്കും  പരിക്കേറ്റിരുന്നു, സംഭവത്തിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി സുരക്ഷാ മാധ്യമ വകുപ്പ് അറിയിച്ചു. തങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് താൻ സംഭവം ചെയ്തതെന്ന് പ്രതി സമ്മതിക്കുകയും കുറ്റസമ്മതം നടത്തുകയും ചെയ്തതായി വൃത്തങ്ങൾ വെളിപ്പെടുത്തി. ഉപയോഗിച്ച ആയുധവും കോമ്പീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്തിട്ടുണ്ടെന്നും ,  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News