കുവൈത്തിനെ ഞെട്ടിച്ച് ക്രൂര കൊലപാതകം; ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ടു.

  • 04/03/2022


കുവൈത്ത് സിറ്റി: രാജ്യത്തെ ആകെ ഞെട്ടിച്ച് കുവൈത്തിലെ അർദിയയിൽ  ക്രൂര കൊലപാതകം. കുവൈത്തി പൗരനെയും ഭാര്യയും മകളെയും കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയതെന്നാണ് സെക്യൂരിട്ടി വൃത്തങ്ങൾ അറിയിച്ചത്. തന്റെ സഹോദരിയെയും ഭർത്താവിനെയും മകളെയും ദുരൂഹ സാഹചര്യത്തിൽ കണ്ടതായി ഒരു കുവൈത്തി പൗരനാണ് അധികൃതരെ വിവരം അറിയിച്ചത്. ഉടൻ അറ്റോർണി ജനറൽ അടക്കം സ്ഥലത്തേക്ക് എത്തി പരിശോധന നടത്തി.

അധികൃതർ എത്തി പരിശോധിച്ചപ്പോൾ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവയ്ക്ക് നാല് ദിവസത്തിലേറെ പഴക്കമുള്ളതായാണ് പ്രാഥമിക  ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്. മൃതദേഹങ്ങളിൽ നിന്ന് രൂക്ഷ ​ഗന്ധവും വന്ന അവസ്ഥയിലായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും കുറ്റവാളികളെയും കൊലപാതകത്തിന് പിന്നിലെ കാരണവും ഉടൻ കണ്ടെത്തുമെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News