അർദിയയിലെ ക്രൂര കൊലപാതകം; അറസ്റ്റ് ചെയ്ത വീട്ടുജോലിക്കാരിയെ വിട്ടയച്ചു

  • 05/03/2022

കുവൈറ്റ് സിറ്റി : കുവൈത്തിനെ ആകെ ഞെട്ടിച്ച അർദിയ  പ്രദേശത്തുണ്ടായ കൊലപാതകത്തിൽ ഗാർഹിക തൊഴിലാളിയെ അറസ്റ്റ് ചെയ്തിരുന്നു, ഇവരുടെ വീട്ടിൽ ദിവസവും ജോലി ചെയ്തിരുന്ന തൊഴിലാളിയാണ് അറസ്റ്റിലായിട്ടുള്ളത്, തുടരന്യോഷണത്തിൽ വീട്ടുജോലിക്കാരിയെ ഒഴിവാക്കി , കൊലപാതകത്തിന് പിന്നിലെ കാരണം കവർച്ചയല്ലെന്നാണ് സെക്യൂരിട്ടി വൃത്തങ്ങൾ നൽകുന്ന വിവരം, കാരണം വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും നഷ്ടമായിട്ടില്ല. 

കുവൈത്തി പൗരനെയും ഭാര്യയും മകളെയും കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയതെന്നാണ് സെക്യൂരിട്ടി വൃത്തങ്ങൾ അറിയിച്ചത്. തന്റെ സഹോദരിയെയും ഭർത്താവിനെയും മകളെയും ദുരൂഹ സാഹചര്യത്തിൽ കണ്ടതായി ഒരു കുവൈത്തി പൗരനാണ് അധികൃതരെ വിവരം അറിയിച്ചത്. ഉടൻ അറ്റോർണി ജനറൽ അടക്കം സ്ഥലത്തേക്ക് എത്തി പരിശോധന നടത്തി.അധികൃതർ എത്തി പരിശോധിച്ചപ്പോൾ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവയ്ക്ക് നാല് ദിവസത്തിലേറെ പഴക്കമുള്ളതായാണ് പ്രാഥമിക  ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്. മൃതദേഹങ്ങളിൽ നിന്ന് രൂക്ഷ ​ഗന്ധവും വന്ന അവസ്ഥയിലായിരുന്നു. 

വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്തതിൽ നിന്ന്, അവൾ കുടുംബത്തിനായി മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും മരണപ്പെട്ട കുടുംബത്തോടൊപ്പം താമസിക്കുന്നില്ലെന്നും കണ്ടെത്തി. വീട്ടിൽ സൂക്ഷിച്ചിരുന്ന പണത്തിന് പുറമേ അമ്മയുടെയും മകളുടെയും സ്വർണം അതിന്റെ സ്ഥാനത്ത് ഉണ്ടെന്ന് കണ്ടെത്തിയതിനാൽ കുറ്റകൃത്യത്തിന്റെ കാരണങ്ങൾ മോഷണമല്ലെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

കുറ്റവാളിയെ എത്രയും വേഗം കണ്ടെത്തുന്നതിനായി ഡിറ്റക്ടീവുകൾ ഊർജിതമായി പ്രവർത്തിക്കുന്നു, കൂടാതെ പുതിയ വഴികൾക്കായി തിരയുന്നെന്നും ഉടൻ തന്നെ കുറ്റവാളിയെ കണ്ടെത്തുമെന്നും സുരക്ഷാവൃത്തങ്ങൾ സൂചിപ്പിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News