കുവൈത്തിൽ ലൈസൻസ് ഇല്ലാതെ ആയുധങ്ങൾ കൈവശം; 22 കേസുകൾ രജിസ്റ്റർ ചെയ്തു

  • 05/03/2022

കുവൈത്ത് സിറ്റി: ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലൈസൻസ് ഇല്ലാതെ ആയുധങ്ങൾ കൈവശം  വെച്ചതിന് 20 പേരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശം വച്ചതിന് 22 കേസുകൾ രജിസ്റ്റർ ചെയ്യാനും കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ കാലയളവിൽ 28 ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ആയുധങ്ങൾ നഷ്ടപ്പെട്ടതിന്റെ 20 റിപ്പോർട്ടുകൾ, ലൈസൻസുകളുടെ കാലാവധി കഴിഞ്ഞ 20 കേസുകൾ, 65 ആയുധ ലൈസൻസ് വ്യവസ്ഥകളുടെ ലംഘനങ്ങൾ, 111 വെടിക്കോപ്പുകളുമായി  ബന്ധപ്പെട്ട ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. 256 പേരെയാണ് ആകെ അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുക, ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവയുടെ ശേഖരണം എന്നിവയ്കക്കെതിരെയുള്ള
നിയമ നമ്പർ 6/2015 ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് നടപടികൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News