ലോകാരോഗ്യ സംഘടനയുടെ മഹാമാരി പ്രതിരോധ ഉപദേശക സമിതിയില്‍ ഇടംപിടിച്ച് എമിറാത്തി വനിത

  • 05/03/2022


ദുബൈ: ലോകാരോഗ്യ സംഘടനയുടെ മഹാമാരി പ്രതിരോധ ഉപദേശക സമിതിയില്‍ ഇടംപിടിച്ച് എമിറാത്തി വനിത. ആദ്യമായാണ് ഒരു എമിറാത്തി വനിത ലോകാരോഗ്യ സംഘടനയുടെ മഹാമാരി പ്രതിരോധ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുന്നത്. യുഎഇയുടെ ആരോഗ്യകാര്യ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനിക്കാണ്  ഈ അംഗീകാരം.

2022-2024 കാലയളവില്‍ ഡോ. ഫരീദ ലോകാരോഗ്യ സംഘടനയുടെ പാന്‍ഡമിക് പ്രിപയര്‍ഡ്‌നസ് ഫ്രെയിംവര്‍ക്ക് അഡൈ്വസറി ഗ്രൂപ്പില്‍ ഉണ്ടാകും. അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിന്റെ പകര്‍ച്ചവ്യാധി വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് ഡോ. ഫരീദ. 

പകര്‍ച്ചവ്യാധികളെ കുറിച്ച് മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതും വികസ്വരരാജ്യങ്ങളിലേക്ക് രോഗപ്രതിരോധ മരുന്നുകളും വാക്‌സിനുകളും വിതരണം സജീവമാക്കുന്നതുമാണ് സമിതിയുടെ പ്രധാന ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Related News