കുവൈത്തില്‍ പരിസ്ഥിതി വാരാചരണം സംഘടിപ്പിക്കുന്നു.

  • 05/03/2022

കുവൈത്ത് സിറ്റി : എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ) നേതൃത്വത്തില്‍ മാർച്ച് 6 മുതൽ 12 വരെ  രാജ്യത്ത് പരിസ്ഥിതി വാരാചരണം സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പരിസ്ഥിതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വൃക്ഷത്തൈ വെച്ചുപിടിപ്പിക്കല്‍, പരിസ്ഥിതി ക്ലാസ്സുകള്‍, ബോധവല്‍ക്കരണം, പൊതുസ്ഥല ശുദ്ധീകരണം, മാലിന്യമുക്ത പ്രവര്‍ത്തനം തുടങ്ങിയ  പരിപാടികള്‍ വാരാചരണത്തിന്‍റെ ഭാഗമായി നടക്കുമെന്ന് ഇപിഎ ചെയർമാനും ഡയറക്ടർ ജനറലുമായ ഷെയ്ഖ് അബ്ദുല്ല അഹമ്മദ് അൽ ഹുമൂദ് അൽ സബാഹ് അറിയിച്ചു. 

പരിസ്ഥിതി വാരാചരണ പ്രവർത്തനങ്ങളിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.അടുത്ത ഞായറാഴ്ച ജഹ്‌റ നാച്ചുറൽ റിസർവ് സന്ദർശിച്ച് പരിസ്ഥിതി വാരാചരണത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്നും ഉല്‍ഘാത്തോടനുബന്ധിച്ച് വൃക്ഷത്തൈകള്‍  നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കുന്നത് നിങ്ങളിൽ നിന്ന് ആരംഭിക്കുന്നു എന്ന തലക്കെട്ടിലാണ് വാരാചരണം സംഘടിപ്പിക്കുന്നത്. 

Related News