കുവൈത്ത് പൗരൻ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍; അന്വേഷണം ഉര്‍ജ്ജിതമാക്കി.

  • 05/03/2022

പടിഞ്ഞാറൻ കെയ്‌റോയിലെ ഹറമിൽ കുവൈത്ത് പൗരൻ കൊല്ലപ്പെട്ടതായി  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അന്വേഷിച്ച് വരികയാണെന്ന്  ഈജിപ്തിലെ കുവൈറ്റ് എംബസി അറിയിച്ചു. ഇത് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ടയാളെ  തിരിച്ചറിഞ്ഞിട്ടില്ലെന്നും എംബസ്സി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ആളെ  തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നതായും  അന്വേഷണവുമായി  സഹകരിക്കുന്ന ഈജിപ്തിന്റെ സുരക്ഷാ സംവിധാനങ്ങളെ അഭിനന്ദിക്കുന്നതായും എംബസ്സി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു .

Related News