ഒയാസിസ് ക്ലബ്ബ് അംഗങ്ങൾക്കായി പ്ലാറ്റിനം കാർഡുകൾ പുറത്തിറക്കി കുവൈത്ത് എയർവേയ്സ്

  • 05/03/2022


കുവൈത്ത് സിറ്റി: ഉപഭോക്താക്കൾക്ക് വിശിഷ്ടമായ സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒയാസിസ് ക്ലബ് അംഗങ്ങൾക്കായി പ്ലാറ്റിനം കാർഡ് പുറത്തിറക്കിയതായി കുവൈത്ത് എയർവേയ്സ് അറിയിച്ചു. കാർഡ് വിഭാഗങ്ങളിൽ ഏറ്റവും ഉയർന്ന വിഭാഗമാണ് പ്ലാറ്റിനം കാർഡുകൾ. പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് പുതിയ സേവനങ്ങൾ നൽകാനാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കുവൈത്ത് എയർവേയ്സ് സി ഇ ഒ എഞ്ചിനിയർ മാൻ അൽ റസൗഖി പറഞ്ഞു. വളരെ വിശിഷ്ടമായ സേവനങ്ങൾ ഉൾപ്പെടുന്നതാണ് പ്ലാറ്റിനം കാർഡുകൾ. 

വിമാനത്തിലേക്കുള്ള എൻട്രി കാർഡ് ലഭിക്കുന്നതും ലഗേജ് ഇളവുകളുമാണ് അതിൽ ഏറ്റവും പ്രധാനം. വിമാന സർവ്വീസിൻ്റെ തീയതി സൗജന്യമായി മാറ്റുന്നതിനുള്ള സൗകര്യവുമുണ്ട്. തങ്ങളുടെ മൂല്യമുള്ള ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിൽ മികവിന്റെ ഏറ്റവും ഉയർന്ന തലത്തിലെത്താനുള്ള കുവൈത്ത് എയർവേയ്‌സിന്റെ തീവ്രമായ പദ്ധതികളുടെ ഭാഗമായാണ് പ്ലാറ്റിനം കാർഡ് പുറത്തിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News