കുവൈത്തിലെ കൂട്ടക്കൊല, പ്രതി ഇന്ത്യക്കാരൻ ; മോഷ്ടിച്ച സ്വർണ്ണം വിറ്റു

  • 06/03/2022


കുവൈത്ത് സിറ്റി: കുവൈത്തിലെ അർദിയ പ്രദേശത്ത് കുവൈത്തി കുടംബത്തെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യക്കാരനായ പ്രവാസി കുറ്റസമ്മതം നട‌ത്തി. ഫോറൻസിക് പരിശോധനയിൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങൾ പ്രവാസിയുടെ തന്നെയാണെന്ന് വ്യക്തമാക്കിയിരുന്നു. ഡിഎൻഎ പരിശോധനയിൽ കൊലപാതകം നടത്തിയത് ഇയാളാണെന്ന് തെളിഞ്ഞു. താങ്ങാനാകാത്ത കടങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് സെക്യൂരിട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.

പണത്തിനായി പ്രതി വീട്ടിലെ ഷെൽഫ് ഉൾപ്പെടെ തകർത്തിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ അധികൃതർ ശേഖരിച്ചിരുന്നു. അജ്ഞാതനായ ഒരാൾ വീട്ടിലേക്ക് കയറി പോകുന്നത് ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇതോടെ ഈ തെളിവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോ​ഗമിച്ചത്. 

തു‌ർന്നാണ് സുലൈബിയ പ്രദേശത്ത് നിന്ന് ഇന്ത്യക്കാരാനായ പ്രവാസിയെ അറസ്റ്റ് ചെയ്യുന്നത്. കുവൈത്തി കുടുംബത്തെ കൊലപ്പെടുത്തി ശേഷം 300 ദിനാറും സ്വർണവും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. സ്വർണം വിറ്റതിന്റെ തെളിവുകളും അധികൃതർ കണ്ടെത്തി കഴിഞ്ഞു. ആസൂത്രിത കൊലപാതകം അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

കുവൈത്തി പൗരനെയും ഭാര്യയും മകളെയും കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്, തുടർന്നുള്ള അന്യോഷണത്തിൽ വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്യുകയും, കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിട്ടയക്കുകയും ചെയ്തു. തുടർന്ന് നടന്ന അന്യോഷണത്തിലാണ്  ഇന്ത്യക്കാരനെ പിടികൂടിയത്,   

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News