കുവൈത്തിൽ അവധി ദിനങ്ങളിൽ യാത്ര ചെയ്തത് 242,000 പേർ, മണി എക്സ്ചേഞ്ച് മേഖലയിൽ പുത്തനുണർവ്

  • 06/03/2022

കുവൈത്ത് സിറ്റി: ദേശീയ അവധി ദിനങ്ങളിൽ പൗരന്മാരും താമസക്കാരുമായി ഏകദേശം 242,000 പേർ യാത്ര ചെയ്തതായി കണക്കുകൾ. കൂടാതെ, പണമയക്കലിലും വിദേശത്ത് ചെലവഴിക്കുന്നതിനുള്ള കറൻസി വിനിമയത്തിലും ഗണ്യമായ വർദ്ധനവ് കണക്കിലെടുക്കുമ്പോൾ രാജ്യത്തെ മണി എക്സ്ചേഞ്ച് മാർക്കറ്റിൽ പുത്തനുണർവ്വും വന്നിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. മണി എക്സ്ചേഞ്ച് മാർക്കറ്റിൽ വലിയ വീണ്ടെടുക്കലാണ് ഉണ്ടായിരിക്കുന്നതെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്.

വ്യത്യസ്ത കറൻസികൾക്ക് പൗരന്മാർക്കും പ്രവാസികൾക്കും ഇടയിൽ ഡിമാൻഡ് ഉയർന്നിട്ടുണ്ട്. കുവൈത്തിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള സ്ഥലം തുർക്കി ആയതിനാൽ എക്‌സ്‌ചേഞ്ച് മാർക്കറ്റിലെ മൊത്തം ഇടപാടുകളുടെ 50 ശതമാനത്തിലധികം ഇപ്പോഴും ടർക്കിഷ് ലിറ തന്നെയാണ്. കൂടാതെ, യുഎസ് ഡോളർ, യൂറോ, ബ്രിട്ടീഷ് പൗണ്ട്, എമിറേറ്റി ദിർഹം എന്നിവയ്ക്കും വലിയ ഡിമാൻഡാണുള്ളത്. ലിറയുടെ വിനിമയ നിരക്ക് പൗരന്മാർക്കും പ്രവാസികൾക്കും യാത്രയുടെ ചിലവ് കുറയ്ക്കുന്നുവെന്നും മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News