കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുന്നു; മന്ത്രിസഭയ്ക്ക് നിർദേശങ്ങൾ സമർപ്പിച്ച് കെറോണ കമ്മിറ്റി

  • 06/03/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം വളരെയേറെ മെച്ചപ്പെട്ട സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ വരുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം എല്ലാ തുറന്ന് പ്രവർത്തിച്ച ദിവസങ്ങൾ വിലയിരുത്തിയ കൊറോണ കമ്മിറ്റി പുതിയ ശുപാർശകൾ മന്ത്രിസഭയുടെ അം​ഗീകാരത്തിനായി സമർപ്പിച്ച് കഴിഞ്ഞു. രാജ്യത്തെ പ്രതിദിന കൊവി‍ഡ് കേസുകൾ കുറയുന്നതിനൊപ്പം രോ​ഗമുക്തി നിരക്ക് 98.5 ശതമാനമായി ഉയർന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരു‌ടെ എണ്ണത്തിലും വലിയ കുറവുണ്ട്. 

ഇതോടെ ആരോ​ഗ്യ നിയന്ത്രണങ്ങൾ എല്ലാം നീക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള പിസിആർ പരിശോധന ഒഴിവാക്കൽ ആണ് കൊറോണ കമ്മിറ്റി നൽകിയിട്ടുള്ള ശുപാർശകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. കൂടാതെ പിസിആർ പരിശോധന ഇല്ലാതെ തന്നെ അടഞ്ഞയിടങ്ങളിൽ, തീയറ്ററുകളിലും മറ്റും പ്രവേശനം അനുവദിക്കും. 

അണുവിമുക്തമാക്കുകയും ശരീരത്തിന്റെ ചൂട് അളക്കുന്നതും അടക്കമുള്ള മുൻകരുതലുകൾ തുടരും. അതേസമയം, മൂന്നാം ‍‍‍ഡോസ് ഓപ്ഷനൽ ആക്കിയേക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. രണ്ട് ഡോസ് എടു്തവരുടെ വാക്സിനേഷൻ സർട്ടിഫിക്കേറ്റിന് പച്ച നിറം നൽകും. വാക്സിൻ സ്വീകരിക്കാത്തവർക്കിടയിൽ ബോധവത്കരണം തുടരുമെന്നും വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കൂടുതൽ ഇളവുകൾ വരുമെന്നും വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News