ദേശീയ അവധി ദിനങ്ങളിൽ പാഴാക്കിയ ശുദ്ധജലത്തിന്റെ കണക്കുകൾ പുറത്ത്

  • 06/03/2022

കുവൈത്ത് സിറ്റി: 15,000 ഹൗസിം​ഗ് യൂണിറ്റുകൾക്ക് ഒരു ദിവസം മുഴുവനായി ഉപയോ​ഗിക്കാൻ സാധിക്കുന്ന ശുദ്ധജലം ദേശീയ അവധി ദിനങ്ങളിൽ  പാഴാക്കി കളഞ്ഞുവെന്ന് കണക്കുകൾ.  ദേശീയ അവധി ദിനങ്ങളിൽ വെള്ളം പാഴാക്കാതെയിരിക്കാനായി വൈദ്യുതി, ജല മന്ത്രാലയം വലിയ ക്യാമ്പയിൻ നടത്തിയിരുന്നു. എന്നിട്ടും ഇത്രയധികം  ജലം നഷ്ടമായതിന്റെ ഞെട്ടലിലാണ് അധികൃതർ. 

എന്നാൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് ശുദ്ധജലം പാഴാക്കുന്നതിൽ കുറവ് വന്നത് ആശ്വാസകരമാണ്. ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാരോടും താമസക്കാരോടും ബോധവാന്മാരായിരിക്കണമെന്നും ആഘോഷവേളയിൽ അത് പാഴാക്കരുതെന്നും മന്ത്രാലയം ആഹ്വാനം ചെയ്തിരുന്നു. വെള്ളം സംരക്ഷിച്ച് മുൻ വർഷങ്ങളിൽ ആഘോഷങ്ങളിൽ വ്യത്യസ്തരാകുവാൻ ആയിരുന്നു ആഹ്വാനം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News