കുവൈത്തിൽ കൊവി‍ഡ് ബൂസ്റ്റർ ഡോസ് എടുത്തവരുടെ എണ്ണം ഒരു മില്യണിലേക്ക്

  • 06/03/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ നടപടികൾ വൈറസ് പടരുന്നതിനെ പിടിച്ച് നിർത്തിയതോടെ തരം​ഗത്തിന്റെ തീവ്രത കുറഞ്ഞതായി വിലയിരുത്തൽ. ആകെ ജനസംഖ്യയുടെ 85 ശതമാനത്തിലേക്ക് വാക്സിനേഷൻ നിരക്ക് എത്തിയിട്ടുണ്ട്. കൂടാതെ, ആരോഗ്യ അവബോധം വർധിപ്പിക്കുന്നതിനും രോഗബാധിതരായ ആളുകളുമായോ അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവരുമായോ സമ്പർക്കം ഒഴിവാക്കുന്നതിനും കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്.

അതേസമയം, രാജ്യത്ത് കൊവി‍ഡ് ബൂസ്റ്റർ ഡോസ് എടുത്തവരുടെ എണ്ണം ഒരു മില്യണിലേക്ക് അടുക്കുകയാണ്. ഇതുവരെ പൗരന്മാരും താമസക്കാരുമായി 917900 പേർ മൂന്നാം ഡോസ് സ്വീകരിച്ചതായാണ് കണക്കുകൾ. രണ്ട് ഡോസ് സ്വീകരിച്ചവരുടെ എണ്ണം 3277024 ആയി. സാമൂഹ്യ പ്രതിരോധശേഷി നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ വാക്സിനേഷൻ ക്യാമ്പയിൻ മുന്നോട്ട് പോവുകയാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ രോ​ഗമുക്തി നിരക്ക് 98.8 ശതമാനത്തിലേക്കും എത്തിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News