ബിഎസ്എഫ് മെസ്സില്‍ വെടിവെപ്പ്; അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു

  • 06/03/2022

അമൃത്സർ: പഞ്ചാബിലെ അമൃത്സറിലുള്ള ബിഎസ്എഫ് മെസ്സില്‍ വെടിവെപ്പ്. വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന ബിഎസ്എഫ് ജവാനാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ സതേപയും കൊല്ലപ്പെട്ടു. 

സതേപ സ്വയം വെടിവെച്ച് മരിച്ചതാണോ മറ്റുള്ളവര്‍ വെടിവെച്ചതാണോ എന്ന് വ്യക്തമല്ല. ബിഹാര്‍ സ്വദേശിയായ റാം ബിനോദ്, മഹാരാഷ്ട്ര സ്വദേശിയായ ഡി.എസ്. തൊറാസ്‌കര്‍, ജമ്മു കശ്മീര്‍ സ്വദേശിയായ രത്തന്‍ സിങ്, ഹരിയാന സ്വദേശിയായ ബില്‍ജിന്ദര്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.  വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  ഖാസയിലെ 144 ബറ്റാലിയന്റെ ഉദ്യോഗസ്ഥർക്കിടയിലാണ് വെടിവയ്പുണ്ടായത്. എസ് കെ സതേപ സര്‍വീസ് റൈഫിൾ ഉപയോഗിച്ച് അഞ്ച് സഹപ്രവർത്തകർക്കു നേരെ വെടിയുതിർക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ള ഉദ്യോഗസ്ഥൻമാരാണു മരിച്ചത്.  സംഭവത്തിൽ പോലീസ്  കേസെടുത്തു. ബിഎസ്എഫും അന്വേഷണം   പ്രഖ്യാപിച്ചിട്ടുണ്ട്.

Related News