യുഎഇയിൽ ഗ്രേഡ് 12 കഴിഞ്ഞവർക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് റജിസ്ട്രേഷന് പൊതു നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

  • 08/03/2022


അബുദാബി: യുഎഇയിൽ ഗ്രേഡ് 12 കഴിഞ്ഞവർക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശ സർവകലാശാലകളിലും റജിസ്ട്രേഷന് പൊതു നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു. 15 പ്രാദേശിക സ്ഥാപനങ്ങളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. സ്വദേശികൾ, സ്വദേശി വനിതകളുടെ വിദേശ പൗരത്വമുള്ള വിദ്യാർഥികൾ, മറ്റു രാജ്യക്കാർ എന്നിങ്ങനെയായിരിക്കും മുൻഗണനാ ക്രമം. 

റജിസ്ട്രേഷൻ, ഏകീകൃത അപേക്ഷ പൂരിപ്പിക്കൽ, പ്രവേശന പരീക്ഷ, രേഖകളുടെ സമർപ്പണവും മെഡിക്കൽ പരിശോധനയും എന്നീ 4 ഘട്ടങ്ങൾ പൂർത്തിയാക്കണം. വിദേശ സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷ ഇന്നുമുതൽ 21 വരെ സമർപ്പിക്കാം. ഏപ്രിൽ 26ന് പ്രവേശന നടപടികൾ ആരംഭിക്കും. 

യുഎഇ യൂണിവേഴ്സിറ്റി, ഹയർ കോളജ് ഓഫ് ടെക്നോളജി, സായിദ് യൂണിവേഴ്സിറ്റി, അബുദാബി പോളിടെക്നിക്, ഫാത്തിമ കോളജ് ഓഫ് ഹെൽത്ത് സയൻസസ്, അബുദാബി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൊക്കേഷനൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ്, ഖലീഫ യൂണിവേഴ്സിറ്റി, മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ഹ്യുമാനിറ്റീസ്, സോർബോൺ യൂണിവേഴ്സിറ്റി, റോച്ചസ്റ്റർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റാസൽ ഖൈമ, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ദുബായ്, ദുബായിലെ ബ്രിട്ടിഷ് യൂണിവേഴ്സിറ്റി, അഡ്നോക് ടെക്നിക്കൽ അക്കാദമി എന്നിവയാണ് യുഎഇയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ.

Related News