വാർഷിക പരീക്ഷകൾ അവസാനിച്ചു: യുഎഇയിൽ സ്കൂൾ വിദ്യാർഥികൾക്ക് 3 ആഴ്ചത്തെ അവധി

  • 17/03/2022



അബുദാബി: വാർഷിക പരീക്ഷകൾ ഇന്നു തീരുന്നതോടെ യുഎഇയിൽ സ്കൂൾ വിദ്യാർഥികൾക്ക് 3 ആഴ്ചത്തെ അവധി. കെജി മുതൽ 9 വരെയും 11ാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവധി ലഭിക്കുക.

10, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ മോഡൽ പരീക്ഷ നടക്കുകയാണ്. അതിനുശേഷം ബോർഡ് പരീക്ഷ നടക്കും. അബുദാബിയിലും വടക്കൻ എമിറേറ്റുകളിലും ഏപ്രിൽ 11ന് പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ ആരംഭിക്കും. എന്നാൽ 15ന് പരീക്ഷകൾ തീർന്ന ദുബായിൽ ഏപ്രിൽ 4ന് പുതിയ അധ്യയനം ആരംഭിക്കും.

യുഎഇയിൽ മധ്യവേനൽ അവധി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആയതിനാലാണ് ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളിൽ ഏപ്രിലിൽ അധ്യയനം  ആരംഭിക്കുന്നത്. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളിൽ സെപ്റ്റംബറിലായിരിക്കും പുതിയ അധ്യയന വർഷാരംഭം.

Related News