ലഹരിമരുന്ന് കേസുകളിൽ നാടുകടത്തപ്പെട്ടവർക്കു യുഎഇയിലേക്കു തിരിച്ചുവരാൻ കോടതിയെ സമീപിക്കാം

  • 17/03/2022

അബുദാബി: ലഹരിമരുന്ന് ഉപയോഗിച്ചത് ഉൾപ്പെടെയുള്ള കേസുകളിൽ നേരത്തേ നാടുകടത്തപ്പെട്ടവർക്കു യുഎഇയിലേക്കു തിരിച്ചുവരാൻ കോടതിയെ സമീപിക്കാം. ജനുവരിയിൽ പ്രാബല്യത്തിൽ വന്ന പരിഷ്കരിച്ച നിയമം അനുസരിച്ചാണ് ഈ അവസരമെന്ന് അഭിഭാഷകർ വ്യക്തമാക്കി.

ആദ്യമായി ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടവരെ തടവിനു പകരം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനും നാടുകടത്തൽ വിധിക്കെതിരെ അപ്പീൽ കൊടുക്കാനും അനുമതി നൽകുന്നുണ്ട്. നാടുകടത്തലിനു പകരം രാജ്യത്തു തുടരുന്നത് അനുവദിക്കാൻ കോടതിക്കും അധികാരം നൽകി. ഇക്കാര്യത്തിൽ നിലവിലുള്ളവരെന്നോ നേരത്തേ മടങ്ങിയവരെന്നോ വ്യക്തമാക്കിയിട്ടില്ല.

ഈ പശ്ചാത്തലത്തിൽ നേരത്തേ നാടുകടത്തപ്പെട്ടവർക്കും തിരിച്ചുവരാൻ വേണ്ടി കോടതിയെയോ പബ്ലിക് പ്രോസിക്യൂഷനെയോ സമീപിക്കാമെന്ന് അൽകബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പിള്ളി പറഞ്ഞു.

Related News