ഷാര്‍ജയിലെ മലയാളി വിദ്യാര്‍ത്ഥി സ്വന്തമാക്കിയത് മൂന്ന് ലോക റെക്കോര്‍ഡുകള്‍

  • 18/03/2022


ഷാര്‍ജ: വെറും പത്ത് മിനിറ്റു കൊണ്ട് 195 രാജ്യ തലസ്ഥാനങ്ങളുടെ പേരും അതാത് രാജ്യങ്ങളുടെ ഔദ്യോഗിക കറന്‍സികളുടെ പേരും കാണാതെ പറഞ്ഞ മലയാളി വിദ്യാര്‍ത്ഥി സ്വന്തമാക്കിയത് മൂന്ന് ലോക റെക്കോര്‍ഡുകള്‍. ഷാര്‍ജ ഔര്‍ ഓണ്‍‌ ഇംഗ്ലീഷ് സ്‍കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അമര്‍നാഥ് ശ്രീനിവാസനാണ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഗുജറാത്ത് ആസ്ഥാനമായുള്ള ഒ.എം.ജി ബുക്ക് ഓഫ് റെക്കോര്‍ഡ്സ് എന്നിവയില്‍ ഇടം നേടിയത്.

206 ലോക രാജ്യങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും അവിടുത്തെ കറന്‍സികളുടെയും പേരുകള്‍ അമര്‍നാഥിന് ഹൃദിസ്ഥമാണ്. ചെറുപ്പം മുതല്‍ പൊതുവിജ്ഞാനത്തിലും ലോക രാജ്യങ്ങളുടെ വിവരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് 10 മിനിറ്റും ഏഴ് സെക്കന്റും കൊണ്ട് ഇത്രയും രാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെയും കറന്‍സികളുടെയും പേരികള്‍ ജൂറിക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ അമര്‍നാഥിനായത്. 

മൂന്നാം ക്ലാസ് മുതല്‍ അമര്‍നാഥ് പൊതുവിജ്ഞാന പരീക്ഷകളില്‍ സമ്മാനങ്ങള്‍ നേടിയിരുന്നു. കൊവിഡ് കാലത്ത് ലോക രാജ്യങ്ങളെക്കുറിച്ച് വിശദമായി പഠിക്കാനായി. കഴിഞ്ഞ വര്‍ഷം മുതലാണ് പുരസ്‍കാരങ്ങള്‍ ലഭിച്ചുതുടങ്ങിയത്. മകന്റെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കോഴിക്കോട് വടകര മയ്യന്നൂര്‍ സ്വദേശി ശ്രീവത്സന്റെയും സരിതയുടെയും മകനാണ് അമര്‍നാഥ്. സഹോദരന്‍ രാംനാഥ്

Related News