ഫോക്കസ് ഡിജിറ്റൽ ഡയറക്ടറി പ്രകാശനം ചെയ്തു.

  • 22/03/2022

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്ത കൂട്ടായ്മയായ - ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈറ്റ് . (ഫോക്കസ് കുവൈറ്റ് ) അംഗങ്ങളുടെയും കുടം ബംഗളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ ഡയറക്ടറിയുടെ പ്രകാശനം അൽമുല്ല എക് ചേഞ്ച് ഗ്രൂപ്പ് മാനേജർ ജോൺ സൈമൺ നിർവ്വഹിച്ചു. പ്രസിഡന്റ് രതീഷ് കുമാർ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി പ്രശോബ് ഫിലിപ്പ് സ്വാഗതം പറഞ്ഞു. 

 തൊഴിൽ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫോക്കസ് കാഡ് ടീമിന്റെ നേതൃത്വത്തിൽ ഈ പ്രവർത്തന വർഷം നടത്തപ്പെട്ടിരുന്ന ആട്ടോകാഡ് ക്ലാസിന്റെയും റിവിറ്റ് ക്ലാസുകളുടെ സമാപനവും ടീം അംഗങ്ങളായ സൗജേഷ്, സാം തോമസ്, ഷഫീർ, സജീവ് പുരുഷോത്തമൻ , മുഹമ്മദ് ഷെയ്ക് , ശിവ ബന്ദ്രൂ . റെജികുമാർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി  ആദരിച്ചു. അംഗങ്ങൾക്കായി ഒമനിക്സ് ഇന്റെർ നാഷണൽ പ്രതിനിധി നജൂബ് ഇബ്രാഹിം ക്ലാസ് കൾ എടുത്തു. ട്രഷറർ തമ്പി ലൂക്കോസ്, വൈസ് പ്രസിഡന്റ് സി.ഒ. കോശി, ജോ: സെക്രട്ടറി സന്തോഷ് തോമസ്, ജോ: ട്രഷറർ ജോജി അലക്സ് , ഷിബു സാമുവൽ എന്നിവർ നേതൃത്വം നൽകി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News